ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടായ മീടൂ ആരോപമങ്ങളെ തുടര്‍ന്ന് ടാറ്റാ സണ്‍സ് അവരുടെ ബ്രാന്റ് കണ്‍സള്‍ട്ടന്റ് സുശീല്‍ സേത്തിനെ സ്ഥാനത്തു നിന്നും നീക്കി. സിനിമാ സംവിധായികയും വ്യവസായിയുമായ നടാഷ റാത്തോഡ്, മാധ്യമ പ്രവര്‍ത്തക മന്ദാകിനി ഗഹ്ലോട്ട്, എഴുത്തുകാരി ഇഷിത യാദവ്, മോഡല്‍ ദിയാന്ദ്ര സോറസ് എന്നിവര്‍ സുശീലിനെതിരെ മീടൂവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇവരോടൊപ്പം പോരു വെളിപ്പെടുത്താത്ത് ഒരു സ്ത്രീയും സുശീലിനെതിരെ ലൈംഗികാരോപണം നടത്തിയിരുന്നു.
ആരോപണ വിധേയനായതിനു ശേഷം ടാറ്റാ സണ്‍സ് സേത്തുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഏജന്‍സി മുഖാന്തരമാണ് കരാര്‍ ഉണ്ടാക്കിയത്. അതിനാല്‍ സുശീല്‍ സേത്തുമായുള്ള കരാര്‍ പെട്ടെന്ന് നിര്‍ത്താന്‍ സാധ്യമല്ലെന്ന് ടാറ്റാ സണ്‍സ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. സേത്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നുമായിരുന്നു സ്ത്രീകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന്
മാധ്യമങ്ങള്‍ സേത്തിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
Post Your Comments