Latest NewsKerala

ശബരിമലയില്‍ പോകുന്നവരില്‍ കൂടുതല്‍ പേര്‍ കമ്യൂണിസ്റ്റുകാര്‍

തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നവരില്‍ കൂടുതല്‍ പേര്‍ കമ്യൂണിസ്റ്റുകാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസമില്ലാത്തവരാണെന്ന് വരുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അവര്‍ പള്ളികളിലും അമ്ബലങ്ങളിലും പോകില്ലെന്ന് വച്ചാല്‍ ആരാധനാലയങ്ങളില്‍ ആളുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമലയില്‍ പോകുന്നവരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരാണ്. മലയ്ക്ക് പോകുന്നവര്‍ പാര്‍ട്ടി യോഗങ്ങള്‍ കണ്ടാല്‍ ഇന്‍ക്വലാബ് വിളിച്ച് മലയ്ക്ക് പോകുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button