Latest NewsKeralaIndia

പമ്പയുടെ ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റി: സുരക്ഷ കർശ്ശനമാക്കാൻ 3,000 പൊലീസുകാർ ശബരിമലയിൽ

.പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ വനിതാ പൊലീസിനെ വിന്യസിക്കേണ്ടതില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

കൊച്ചി: ഐജി ശ്രീജിത്തില്‍ നിന്ന് പമ്പയുടെ ചുമതല മാറ്റി എറണാകുളം റൂറല്‍ എസ് പിക്ക് നല്‍കി. അതെ സമയം സന്നിധാനത്തെ സുരക്ഷാചുമതല ഐജി പി വിജയന് നല്‍കി. ടെലി കമ്യൂണിക്കേഷന്‍ എസ് പി മഞ്ജുനാഥിനാണ് നിലയ്ക്കലിന്റെ ചുമതല.അടുത്തമാസം അഞ്ചിന് നട തുറക്കും മുന്നേ ശക്തമായ സുരക്ഷ ഒരുക്കാനാണ് തീരുമാനം.ഇതിനായി 3,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ വനിതാ പൊലീസിനെ വിന്യസിക്കേണ്ടതില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

നവംബര്‍ അഞ്ചിന് ശബരിമല നട തുറക്കുമ്പോള്‍ സുരക്ഷ കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം. യുവതികള്‍ എത്തിയാല്‍ സന്നിധാനത്തേക്ക് കടത്തിവിടണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ ശക്തമായ നടപടികളെടുക്കും.അതെ സമയം പ്രതിഷേധക്കാരും ശക്തമായ തയാറെടുപ്പിലാണ്. യുവതി പ്രവേശം തടയാൻ എന്ത് വില കൊടുത്തും ഇവർ സജ്ജരാകുമെന്നാണ് റിപ്പോർട്ട് .

https://youtu.be/9q6cCnId_wY

shortlink

Related Articles

Post Your Comments

Related Articles


Back to top button