Latest NewsIndia

അമ്പലത്തിനടുത്ത് മാംസാഹാരം വിറ്റു; ഭക്ഷ്യവകുപ്പ് ഹോട്ടല്‍ റെയ്ഡ് ചെയ്തു

ആഗ്ര: മഥുരയില്‍ അമ്പലത്തിനടുത്തായി മാംസാഹാരം വിറ്റു എന്ന കാരണത്താല്‍ ഹോട്ടല്‍ റെയ്ഡ് ചെയ്യ്ത് ഭക്ഷ്യവകുപ്പ്. അമ്പലങ്ങളില്‍ നിന്നും കൃത്യമായ ഒരു അകലം പാലിച്ച് മാത്രമേ മാംസാഹാരം വില്‍ക്കാന്‍ പാടുള്ളു എന്ന മാനദണ്ഡമുണ്ട് എന്നും എന്നാല്‍ ഈ ഹോട്ടല്‍ ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ഭക്ഷ്യവകുപ്പ് നിരത്തുന്ന വാദം.

അതേസമയം മാംസാഹാരം വില്‍ക്കുന്ന ഒരു ഹോട്ടലിനും അമ്പലത്തിനും ഇടയില്‍ പാലിക്കേണ്ട ദൂരത്തെ കുറിച്ച് കൃത്യമായി പറയാതെ അത്തരം കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നു പറഞ്ഞാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുന്നത്. എന്നാല്‍ ഹോട്ടല്‍ സ്ഥതിചെയ്യുന്ന നഗരപരിധിയിലെവിടെയും കശാപ്പുശാലകളില്ലാതിരുന്നിട്ടും ഹോട്ടലുടമയ്ക്ക് എവിടെ നിന്നാണ്, എങ്ങനെയാണു ഇറച്ചി ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് സമീപവാസി ആവശ്യപ്പെട്ടിട്ടുണ്ട്.

മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പന കര്‍ശനമായി നിരോധിച്ച്, മഥുരയും സമീപ പ്രദേശങ്ങളുമെല്ലാം മതപരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനാണ് മുനിസിപ്പാലിറ്റിയുടെ നീക്കമെന്നും അതെ തുടര്‍ന്നാണ് ഈ റെയ്ഡ് എന്നും ഭക്ഷ്യവകുപ്പിനെതിരെയും ആരോപണമുണ്ട്. ഹോട്ടലില്‍ നിന്ന് പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഇറച്ചിയും മറ്റും കണ്ടുകെട്ടുകയും ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button