പാലക്കാട് : വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നതായി അധ്യാപിക ബിന്ദുവിന്റെ പരാതി. ശബരിമല യാത്രയുടെ പേരിലാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തന്നെ അവഹേളിക്കുന്നതെന്ന് ബിന്ദു തങ്കം കല്യാണി പറഞ്ഞു . പാലക്കാട് അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപികയായ ബിന്ദു പ്രിന്‍സിപ്പലിന് പരാതി നല്കി.
ശബരിമലയില്‍ പോയതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ ബിന്ദുവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന കോഴിക്കോട് ചേവായൂര്‍ സ്കൂളിലും താമസിച്ചിരുന്ന വാടക വീട്ടിലും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments