KeralaLatest News

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് കൊച്ചിയില്‍ തറക്കല്ലിടുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിനാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് കൊച്ചി ശില്‍പ്പശാലയില്‍ ഇന്ന് തറക്കല്ലിടുന്നത്.
1799 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഡോക്കിന് 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമാണുള്ളത്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. കൂടാതെ തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി കൊച്ചിക്ക് മാറാന്‍ സാധിക്കും.
. രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം 2021 ഓടുകകൂടി സാധ്യമാകുമെന്നാണ് കരുതുന്നത്.

https://youtu.be/NA0AZIwzmiE

shortlink

Related Articles

Post Your Comments

Related Articles


Back to top button