വായുമലിനീകരണത്താല്‍ രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 1.25 കുട്ടികള്‍ മരിച്ചന്ന് ലോകാരോഗ്യ സംഘടന. 2016 ലെ മാത്രം കണക്കാണിത്. വായുമലിനീകരണം കൊണ്ടുണ്ടാകുന്ന മരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഇന്ത്യയിലെന്നാണ് കണക്ക്. കുഞ്ഞുങ്ങളുടെ ശ്വാസകോശവും മറ്റ് അവയവങ്ങളും വളര്‍ച്ചയുടെ ഘട്ടത്തിലായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ വേഗത്തില്‍ ശ്വസിക്കുന്നു. അതുവഴി കൂടുതള്‍ മാലിന്യം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ എത്തുകയും ചെയ്യുന്നതാണ് മരണസംഖ്യ ഉയരുന്നതിന് കാരണം.
കല്‍ക്കരി പോലുള്ള ജൈവഇന്ധനം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനവായു ശ്വസിച്ച് അഞ്ചു വയസ്സില്‍ താഴെയുള്ള 67,000 കുഞ്ഞുങ്ങളാണ് മരിച്ചത്. വാഹനങ്ങളിലെ പുകപോലുള്ള പൊതു ഇടങ്ങളിലെ മലിനവായു കാരണം 61,000 കുട്ടികളുടെ ജീവന് പൊലിഞ്ഞു എന്നും 2016 ലെ മാത്രം കണക്കുകള്‍ സൂചിപ്പിക്കുന്നു. വീടിനകത്തും പുറത്തും ഒരേപോലെയാണ് മലിനീകരണം കുട്ടികളുടെ ജീവനെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments