കൊച്ചി : സിറോ മലബാർ സഭ ഭൂമി ഇടപാട് കേസില്‍ ശക്തമായ നടപടിയുമായി ആദായനികുതി വകുപ്പ്. എറണാകുളം – അങ്കമാലി അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്‍റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ഇയാളോട് പിഴ ഒടുക്കാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു.
കാക്കനാട്ടെ 64 സെന്റ് ഭൂമിയാണ് സാജു വർഗീസിന് സഭ വിറ്റത്. എന്നാല്‍ രേഖകളിൽ 3.94 കോടി കാണിച്ച ഭൂമി 39 കോടി രൂപയ്ക്ക് മറിച്ചു വിറ്റു. ഇതിലൂടെ പത്തുകോടിയുടെ നികുതി സാജു വർഗീസ് വെട്ടിച്ചെന്നു കണ്ടെത്തി. 10 കോടി രൂപ സാജു വർഗീസ് പിഴയൊടുക്കണം. താൽക്കാലിക നടപടിയെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
Post Your Comments