News

ഭാര്യ വ്രതം എടുത്തില്ല: ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

വ്രതം എടുക്കുന്നതിനെ ചൊല്ലി ഭര്‍ത്താവും അമ്മയും യുവതിയോട് കലഹിച്ചതായി സമീപവാസികള്‍ പറഞ്ഞു

ലക്‌നൗ: ഭാര്യ കര്‍വാചൗത്ത് വ്രതം എടുക്കാത്തതില്‍ മനംനൊന്ത്് യുവാവ് തൂങ്ങി മരിച്ചു. ഉത്തര്‍ പ്രദേശിലെ മധുരയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ തനിക്കു വേണ്ടി ദ്മ്പത്യ ജീവിതത്തിലെ ആദ്യ കര്‍വാചൗത്ത് വ്രതം എടുക്കണമെന്ന് യുവാവ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ വ്രതം അനുഷ്ടിക്കാന്‍ കഴിയില്ലെന്ന് ഭാര്യ വ്യക്തമാക്കിയതോടെയാണ് യുവാവ് ഈ കടുംകൈ ചെയ്തത്.

Image result for karva chauth suicide

വ്രതം എടുക്കുന്നതിനെ ചൊല്ലി ഭര്‍ത്താവും അമ്മയും യുവതിയോട് കലഹിച്ചതായി സമീപവാസികള്‍ പറഞ്ഞു. യുവാവ് ഒരുപാട് നിര്‍ബന്ധിച്ചിട്ടും കര്‍വാചൗത്ത് എടുക്കാന്‍ യുവതി തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.

ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി ഉത്തരേന്ത്യന്‍ സ്ത്രീകള്‍ ആചരിക്കുന്ന ചടങ്ങാണ് ‘കര്‍വചൗത്ത്’. ഈ ദിവസം ചന്ദ്രനെ കാണുന്നതു വരെ ഭാര്യമാര്‍ ജലപാനം ചെയ്യാതെ വ്രതം അനുഷ്ടിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button