ദുബായ്: നവംബറോടെ പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ ഒരുങ്ങുന്നു . യു.എ.ഇ മന്ത്രാലയമാണ് പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ ഒരുങ്ങുന്നത്. നവംബര്‍ മുതല്‍ പെട്രോള്‍ വില കുറയ്ക്കുവാനാണ് യുഎഇയുടെ പദ്ധതി.
നിലവില്‍ സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹമാണ്. ഇത് 2.57 ദിര്‍ഹമായാണ് കുറയ്ക്കുന്നത്. സ്പെഷല്‍ 95 പെട്രോളിന് 2.50 ദിര്‍ഹമാണ് നിലവില്‍. ഇത് 2.46 ദിര്‍ഹമായാണ് കുറയുന്നത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായാണ് വിലയില്‍ കുറവ് വരുന്നത്
Post Your Comments