യു എ ഇ : ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണ പഠനത്തിനായി കാലിഫാസാറ്റ് എന്ന സാറ്റലെറ്റ് വിജയകരമായി യുഎഇ വിക്ഷേപിച്ചു. പൂര്‍ണ്ണമായും എമിറാത്തി നിര്‍മ്മിതമായ സാറ്റലെറ്റാണ് കാലിഫാസാറ്റ്. ജപ്പാനിലെ തനിഗാഷ്മിയ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് സാറ്റലെറ്റിന്‍റെ വിക്ഷേപണം നടന്നത്. പരിസ്ഥിതി നിരീക്ഷണത്തിനായി ജപ്പാന്‍ വികസിപ്പിച്ച ഗോ – സാറ്റ് – 2 വിന് ഒപ്പമായിരുന്നു യുഎഇയുടെ കാലിഫാസാറ്റ് കുതിച്ചുയര്‍ന്നത്.
ഒക്ടോബര്‍ 29 ന് യുഎഇ സമയം രാവിലെ 8 മണിക്കായിരുന്നു വിക്ഷേപണം. മുഹമ്മദ് ബിന്‍ റഷീദ് സ്പെയ്സ് കേന്ദ്രത്തിലെ 70 ഒാളം വരുന്ന എമിറാത്തി എഞ്ചിനീയര്‍ മാരുടെ നിസ്ഥാര്‍ത്ഥ പ്രയത്നത്തിലൂടെയാണ് കലീഫാസാറ്റ് വികസിപ്പിച്ചത്. ഭൗമനിരീക്ഷണത്തിനായുളള ഏറ്റവും നിലവാരം പുലര്‍ത്തുന്ന സാറ്റലേറ്റായിരിക്കുമെന്നും വളരെ വ്യക്തമായ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തി അയക്കാന്‍ കഴിയുന്ന അതിനൂതന സാങ്കേതിക വിദ്യ ഉള്‍ക്കൊളളുന്ന സാറ്റലേറ്റായിരിക്കും കാലിഫാസാറ്റെന്ന് മുഹമ്മദ് ബിന്‍ റഷീദ് സ്പെയ്സ് കേന്ദ്രത്തിലെ ശാസ്ത്രജ്ജര്‍ അവകാശപ്പെട്ടു.
Post Your Comments