തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ രണ്ടു കാറുകളും ഒരു സ്‌കൂട്ടറും കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് ഫോറന്‍സിക് സംഘം സ്ഥിതീകരിച്ചു. നശിപ്പിക്കപ്പെട്ടത് പെട്രോള്‍ വാഹനങ്ങള്‍ ആയിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നുമാണ് വിലയിരുത്തല്‍. അതെ സമയം വധഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിന് പോലീസ് സുരക്ഷാ ഏര്‍പ്പെടുത്തി. പോലീസ് ഒരു ഗണ്‍മാനെ അനുവദിച്ചു കൊടുക്കുകയാണ് ചെയ്യ്തത്.
ഒക്ടോബര്‍ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായ് വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഐ ജി ലോക് നാഥ് ബഹ്‌റയും വ്യക്തമാക്കിയിരുന്നു. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് സംഘപരിവാറില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി എടുക്കല്‍ തുടരും.
Post Your Comments