തിരുവനന്തപുരം : സുബിന്‍ എന്ന ഒമ്പതാം ക്ലാസുകാരനാണ് ഇപ്പോള്‍ താരം. ഈ ഒന്‍പതാം ക്ലാസുകാരന്റെ സത്യസന്ധത മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പാഠമാകുകയാണ്. റോഡില്‍ വീണ അഞ്ചുലക്ഷം രൂപയുമായി അവന്‍ ഓടിയപ്പോള്‍ അവന്റെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും നാട് കയ്യടിക്കുകയാണ്. അഞ്ചു തെങ്ങ് സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും അഞ്ചുതെങ്ങ് വാടയില്‍ വീട്ടില്‍ സുന്ദര്‍ രാജ് സുനിത ദമ്പതികളുടെ മകന്‍ സുബിന്‍ എസ് എന്ന വിദ്യാര്‍ത്ഥിയാണ് ഈ ഹീറോ.
സ്‌കൂളില്‍ നിന്ന് മൂന്ന് ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് സുബിന്‍ രാമേശ്വരത്ത് എത്തിയത്. സുഹൃത്തുക്കളുമായി വഴിയരികില്‍ നില്‍ക്കുമ്പോഴാണ് അതുവഴി നടന്നുപോയ ആളുടെ ബാഗില്‍ നിന്നും നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീഴുന്നത് സുബിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുബിന്‍ ഉടമയെ ഉച്ചത്തില്‍ വിളിച്ചെങ്കിലും അയാള്‍ ഇതു ശ്രദ്ധിച്ചില്ല. തുടര്‍ന്ന് പണവുമായി ആ വ്യക്തിയുടെ പിന്നാലെ ഓടി.
പണം നഷ്ടപ്പെട്ടതറിയാതെ ആ മനുഷ്യന്‍ വാഹനത്തില്‍ കയറി മുന്നോട്ട് പോവുകയും ചെയ്തു. എന്നിട്ടും സുബിന്‍ ഓട്ടം നിര്‍ത്തിയില്ല. വാഹനത്തിന് പിന്നാലെ ഒരു പയ്യന്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഇങ്ങനെ എന്തിനാണ് തന്റെ പിന്നാലെ ഓടുന്നത് എന്ന് അയാള്‍ രോഷത്തോടെ ചോദിച്ചു. അപ്പോഴാണ് സുബിന്‍ പണം റോഡില്‍ വീണ കാര്യം പറഞ്ഞത്. അപ്പോഴാണ് പണം നഷ്ടമായ വിവരം ഉടമ അറിയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ സ്‌കൂളിലും നാട്ടിലും താരമായിരിക്കുകയാണ് സുബിന്‍.സുബിന്റെ മാതൃക പ്രവര്‍ത്തനത്തിന് സ്‌കൂള്‍ അധികൃതര്‍ പാരിതോഷികം നല്‍കി അഭിനന്ദിച്ചു
Post Your Comments