
മസ്‌ക്കറ്റ്: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ് കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയാണ് അപ്രതീക്ഷിത മരണം. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഷംനയെ പനിയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു, എന്നാല്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നാണ് 2016 ജൂലെ 18 ന് ഷംന മരിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അബൂട്ടി നിയമപോരാട്ടും നടത്തി വരുകയായിരുന്നു.
ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് മരണകാരണമെന്ന് കണ്ടെത്തി മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ച് അന്വേഷണം തുടരവെയാണ് അബൂട്ടിയെ മരണം തട്ടിയെടുത്തത്.
Post Your Comments