തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല വിവാദവും സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിയതമെല്ലാം വന്‍ പ്രചാരണത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോള്‍ സന്ദീപാനന്ദ ഗിരിയെ ചിന്മയാമിഷനില്‍ നിന്ന് പുറത്താക്കിയതാണെന്ന വാദങ്ങളെ തള്ളി ചിന്മയ മിഷന്‍ പുറത്ത് വിട്ട വാര്‍ത്താകുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനില്‍ നിന്ന് സ്വഭാവദൂഷ്യത്തെതുടര്‍ന്ന് പുറത്താക്കി എന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്.
സ്വാമി സന്ദീപാനന്ദ ഗിരി സ്വയം ഇഷ്ടപ്രകാരം ചിന്മയ മിഷന്‍ വിടുകയാണെന്നും സ്വാമി സന്ദീപാനന്ദ ഗിരി ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു എന്നുമാണ് പരസ്യം നല്‍കിയത്. സ്വാമി തേജോമയാനന്ദയുടെ പേരിലാണ് കുറിപ്പ്.
2006 ജൂലൈ 6നാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്.ഈ പത്രപരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ചിന്മയമിഷന്‍ നല്‍കിയ പരസ്യത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ബ്രഹ്മചാരി സന്ദീപ് ചൈതന്യ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചിന്മയമിഷന്‍ വിടാന്‍ തീരുമാനിച്ച വിവരം ഞാന്‍ നിങ്ങളെ ഏവരെയും അറിയിക്കുന്നു. മിഷന് ഏറെ സംഭാവന നല്‍കിയിട്ടുള്ള സന്ദീപ് ചൈതന്യ ചൈതന്യ പ്രാഗത്ഭ്യവും പ്രതിഭയും ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും നാം ശുഭാംശസകള്‍ നേരുന്നതോടൊപ്പം ഈശ്വരന്റെയും പൂജ്യഗുരുദേവ് ചിന്മയാനന്ദസ്വാമികളുടേയും അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,
പ്രേമപൂര്‍വ്വം
ഒപ്പ്
സ്വാമി തേജോമയാനന്ദ
Post Your Comments