Latest NewsKerala

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ ; ഭാര്യയും കാമുകനും പിടിയിൽ

തൃശൂര്‍: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും കാമുകനും പിടിയിൽ. തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  നാല് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പിടികൂടിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം.  നടക്കാന്‍ ഇറങ്ങിയ തൃശൂര്‍ സ്വദേശി കൃഷ്‌ണകുമാറിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത്ഭുതകരമായി കൃഷ്‌ണകുമാര്‍ രക്ഷപ്പെട്ടു. സംശയം തോന്നിയ കൃഷ്‌ണകുമാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യ നല്‍കിയ ക്വട്ടേഷനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഏറെ കാലമായി സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്‌ണകുമാറിന്റെ ഭാര്യ സുജാതയും പ്രണയത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്‌ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button