കൊച്ചി: പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവുമാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. റവന്യു നടപടിക്കെതിരെ നാട്ടുകാരായ വിശ്വാസികളാണ് പ്രാർത്ഥനായാത്ര സംഘടിപ്പിച്ചത്. പള്ളി കോമ്പൗണ്ടിൽ നിന്ന് മാറിയുള്ള ഭൂമി പുറംമ്പോക്കായത് കൊണ്ടാണ് നടപടിയെന്നാണ് റവന്യു വകുപ്പ് വിശദീകരണം.
ഇരുപത്തിയഞ്ച് സെന്റിലധികം ഭൂമിയും ഇവിടെ പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിശ്വാസ പരിശീലന കേന്ദ്രവുമാണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഏറ്റെടുത്തത്. വർഷങ്ങളായി പള്ളിയുടെ കൈവശമുണ്ടായിരുന്നു ഭൂമിയായിരുന്നിത്.പുതുവൈപ്പ് എൽപിജി സമരത്തിന്റെ കേന്ദ്രം കൂടിയായിരുന്നു ഇവിടം.ഇതിന്റെ പേരിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സർക്കാർ നടപടിയെടുത്തതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
Post Your Comments