Latest NewsTechnology

ജിയോയ്ക്ക് പിന്നാലെ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് താഴിടാൻ ഒരുങ്ങി ഈ ടെലികോം കമ്പനികൾ

മറ്റുകമ്പനികള്‍ കൂടി ഉത്തരവ് നടപ്പിലാക്കിയാല്‍ രാജ്യത്ത് സമ്പൂർണ പോൺനിരോധനം നിലവിൽ വരും

ന്യൂഡല്‍ഹി : ജിയോയ്ക്ക് പിന്നാലെ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് താഴിടാൻ ഒരുങ്ങി ഈ ടെലികോം കമ്പനികൾ. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്‌സൈറ്റുകളുടെ നിരോധനം എയര്‍ടെല്‍ വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ നടപ്പിലാക്കിവരികയാണ്. സഹപാഠികള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മയും ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റുകമ്പനികള്‍ കൂടി ഉത്തരവ് നടപ്പിലാക്കിയാല്‍ രാജ്യത്ത് സമ്പൂർണ പോൺനിരോധനം നിലവിൽ വരും.

അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയാതോടെയാണ് കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്നു കോടതി ഉത്തരവിട്ടത്. തുടര്‍ന്ന്‍ പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിക്കുകയായിരുന്നു.

857 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനായിരുന്നു നിര്‍ദേശം. ഇതില്‍ 30 വെബ്‌സൈറ്റുകള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തുകയും ബാക്കിയുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button