കോഴിക്കോട്: വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് 78 കാരനായ അഗസ്റ്റി എന്ന കുഞ്ഞച്ചനാണു പതിനേഴുകാരിയെ മാനഭംഗപെടുത്താൻ ശ്രമിച്ചതിന് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളില്ലാത്ത സമയം അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.
Post Your Comments