സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. ഫേസ്‌ബുക്ക് വീഡിയോയിലൂടെ ശ്രീജ കുമാരി ജി എന്ന സ്ത്രീയാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. പല രാത്രികളിലും ഞങ്ങള്‍ പുലരുവോളം സ്വകാര്യമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തന്നെ അദ്ദേഹം മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതായും ശ്രീജ ഫേസ്‌ബുക്ക് വീഡിയോയില്‍ ആരോപിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും നിഗൂഢത നിറഞ്ഞു നില്‍ക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
കേരളത്തിലിരിക്കുന്ന സന്ദീപേട്ടാ ; എന്നെ അറിയാം നമ്മള്‍ വളരെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു , അതിനുപരിയുമായിരുന്നു ; ആണ് . ഒരുതരത്തിലും തേജോവധം ചെയ്യാനായിട്ടല്ല ഇത് സംസാരിക്കുന്നതു എന്ന് പറഞ്ഞു തുടങ്ങിയാണ് ശ്രീജാകുമാരിയെന്ന പ്രോഫൈലിലൂടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ സന്ദേശം ആരംഭിക്കുന്നത് .താങ്കള്‍ താമസിക്കുന്നത് ആശ്രമമല്ല , ആ കെട്ടിടത്തിലൊരു നിഗൂഡതയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും ശ്രീജാകുമാരി പറഞ്ഞു . ഏതു സമയത്തും താങ്കളുടെ നല്ലൊരു കൂട്ടുകാരിയായി കൂടെയുണ്ടാവും ; ഞാന്‍ പ്രണയാഭ്യര്‍ത്ഥന താങ്കളോട് ചെയ്തട്ടില്ല .
താങ്കള്‍ എന്നെയാണ് സ്നേഹിച്ചിരിക്കുന്നത് . താങ്കളാണ് എന്നോട് പറഞ്ഞത് പുറലോകമറിയാതെ ഒന്നിച്ചു ജീവിക്കാം , 2014 ല്‍ താങ്കള്‍ ചെന്നൈക്ക് വരാന്‍ തയ്യാറാവുകയും നമുക്ക് വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞതായും വീഡിയോയില്‍ വെളിപ്പെടുത്തുന്നു .. ആശ്രമമല്ലാതെയുള്ള താങ്കളുടെ പല സ്ഥലങ്ങളിലും വന്നിട്ടുണ്ട്. അവിടെ പല വലിയ ക്ഷേത്രങ്ങളില്‍ നിന്നും വലിയ തേക്ക് തടികളും വിഗ്രഹങ്ങളും എല്ലാം താമസിക്കുന്നതിനകത്ത് കൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. വല്ലാത്ത നിഗൂഢതയാണ് അതിനകത്തുള്ളത്.
സന്യസിക്കുക എന്നത് ലോക വ്യാപാരങ്ങളെ ഉപേക്ഷിച്ച് ബ്രഹ്മധ്യാനത്തോട് കൂടി ഇരിക്കുക എന്നതാണ് പക്ഷേ താങ്കള്‍ സന്യാസിയാണോ എന്നും ഇവര്‍ ചോദിക്കുന്നു. തന്നെ കുറിച്ച് സന്ദീപാനന്ദ ഗിരി അനാവശ്യം പറയുന്നതായും ഇവര്‍ വീഡിയോയില്‍ ആരോപിക്കുന്നു. നമ്മള്‍ തമ്മില്‍ സ്വകാര്യമായി പലതും സംസാരിച്ചിട്ടുണ്ട്. രാത്രിയില്‍ നിന്നും നേരം വെളുക്കുന്നവരെ പലേ ദിവസങ്ങളിലും സംസാരിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. താങ്കളുടെ ജീവിതത്തിലെ മുഴുവന്‍ നന്മയും തിന്മയും മുഴുവനും പറഞ്ഞതാണ്.
നമ്മള്‍ തമ്മിലുള്ള ബന്ധം അറിഞ്ഞ ഒരു സ്ത്രീ രാവിലെ മൂന്നരയ്ക്ക് വിളിച്ച് എന്റെ സന്ദീപ് എന്ന് പരാതി പറഞ്ഞതായും ഇവര്‍ വീഡിയോയില്‍ പറയുന്നു. ഏതു സമയത്തും താങ്കളുടെ നല്ലൊരു കൂട്ടുകാരിയായി കൂടെയുണ്ടാവും ; ഞാന്‍ പ്രണയാഭ്യര്‍ത്ഥന താങ്കളോട് ചെയ്തട്ടില്ല . താങ്കള്‍ എന്നെയാണ് സ്നേഹിച്ചിരിക്കുന്നത് . താങ്കളാണ് എന്നോട് പറഞ്ഞത് പുറലോകമറിയാതെ ഒന്നിച്ചു ജീവിക്കാം , 2014 ല്‍ താങ്കള്‍ ചെന്നൈക്ക് വരാന്‍ തയ്യാറാവുകയും നമുക്ക് വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞതായും വീഡിയോയില്‍ ഈ സ്ത്രീ വെളിപ്പെടുത്തുന്നു.
ഒരിക്കല്‍ താങ്കളോട് ഞാന്‍ താങ്കള്‍ക്ക് എന്നെ ഏത് രീതിയില്‍ വേണമെങ്കിലും കാണാം എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് ഈ രിതീയില്‍ കാണാനാണ് ഇഷ്ടം എന്ന് വ്യംഗ്യാർത്ഥത്തില്‍ പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. വീഡിയോ കാണാം:
Post Your Comments