മോസ്കോ: നാല് വയസ്സുകാരിയെ സിംഹം കടിച്ചുകീറി. റഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സര്‍ക്കസിനിടെ അഭ്യാസം കാണിച്ചുകൊണ്ടിരുന്ന സിംഹം കാണികള്‍ക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുകാരിയെ ആക്രമിക്കുകയായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നിന്ന് 1250 കിലോമീറ്റര്‍ അകലെയുള്ള ക്രാസ്നോദാര്‍ ഗ്രാമത്തിലാണ് നിര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. മുന്‍നിരയില്‍ ഉണ്ടായിരുന്ന കാണികളില്‍ ഒരാളുടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെയാണ് സിംഹം ആക്രമിച്ചത്. വലയിട്ട റിങ്ങില്‍ ആയിരുന്നു സിംഹത്തിനെ ഉപയോഗിച്ചുള്ള പ്രകടനം. പ്രകടനം അവസാനിക്കാറായതോടെയാണ് സിംഹം അക്രമകാരിയായത്. സിംഹത്തിന്റെ ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതര പരിക്കേറ്റു.
വലയ്ക്കിടയിലൂടെ കൈകള്‍ ഇട്ട് സിഹം കുഞ്ഞിനെ പിടിക്കുകയായിരുന്നു..
സര്‍ക്കസ് നടത്തുന്നതിനായുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടകാരണമായി വിലയിരുത്തുന്നത്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകമായി നടത്തിയ പ്രകടനത്തിനിടെയായിരുന്നു അപകടം . സിംഹത്തെ കണ്ട് കുട്ടി വലയ്ക്ക് അരികിലേക്ക് പോവുകയായിരുന്നു.
Post Your Comments