Latest NewsIndia

ഭര്‍ത്താവിന്റെ അനിയന്‍ പീഡിപ്പിച്ചു, വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; ആരോപണവുമായി ദില്ലി ഇമാമിന്റെ ഭാര്യ

മുസാഫര്‍നഗര്‍: യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ഉപേക്ഷിക്കാന്‍ തീരുമാനിട്ടു.. ഇതോടെ പരാതിയുമായി യുവതി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മുസ്ലിം പള്ളിയിലെ പുരോഹിതന്റെ ഭാര്യയാണ് ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഭര്‍ത്താവിന്റെ അനുജന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാഹ മോചനം ആവശ്യപ്പെട്ടുള്ള കോടതി നോട്ടീസ് ലഭിച്ചതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ മൈനുദ്ദീന്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭര്‍ത്താവിന്റെ അനിയന്‍ മൈനുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മുസ്ലിം പുരോഹിതനും യുവതിയും വിവാഹിതരാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button