Latest NewsKerala

അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടത്തിയിരിക്കും : വലിച്ച് താഴെയിറക്കുക തന്നെ ചെയ്യും : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടത്തിയിരിക്കും.. വലിച്ച് താഴെയിടുകതന്നെ ചെയ്യും. അമിത് ഷായുമായുള്ള യഥാര്‍ത്ഥ യുദ്ധം കാണാനിരിക്കുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കെ.സുരേന്ദ്രന്‍. ശബരിമല യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് വ്യക്തമാക്കിയ അമിത് ഷായുടെ പ്രസംഗം, ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചത് എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഇപ്പോള്‍ ബിജെപി.

തര്‍ജ്ജമ ചെയ്തപ്പോള്‍ വന്ന പിശകാണെന്ന രീതിയില്‍ അടക്കം ബിജെപിക്ക് വിശദീകരിക്കേണ്ടി വന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെയിടുമെന്ന് തന്നെയാണ് ഉദ്ദേശിച്ചതെന്ന് കെ സുരേന്ദ്രന്‍ . തന്റെ ഫേസ്ബുക് പോസ്റ്റിലൂടയാണ് സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button