ഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്തിമ വാദം കേള്‍ക്കുന്ന തീയതി ഇന്ന് തീരുമാനിച്ചേക്കും. രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയനേട്ടത്തിനായി കേസ് ഉപയോഗിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം വാദം കേള്‍ക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും പഴയബെഞ്ചിന് മുന്നില്‍ ആവശ്യപ്പെട്ടത്. നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര, ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചിരിക്കുന്നത്. അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നാണ് അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് വിധിച്ചത്. ഈ ഉത്തരവിന് എതിരായ അപ്പീലാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
Post Your Comments