Latest NewsIndia

സുപ്രീം കോടതി വിധിക്കെതിരായ പരാമർശം; അമിത് ഷായ്‌‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മായാവതി

രാജ്യത്ത‌് ജനാധിപത്യം അപകടത്തിലാണെന്ന‌് വ്യക്തമാക്കുന്നതാണ‌്

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ അമിത് ഷായ്‌‌ക്കെതിരെ കോടതി നടപടിയെടുക്കണമെന്ന് ബിഎസ‌്പി അധ്യക്ഷ മായാവതി. രാജ്യത്ത‌് ജനാധിപത്യം അപകടത്തിലാണെന്ന‌് വ്യക്തമാക്കുന്നതാണ‌് ശബരിമല സുപ്രിംകോടതി വിധിക്കെതിരെ ബിജെപി അധ്യക്ഷന്‍ അമിത‌് ഷാ നടത്തിയ പ്രസ‌്താവനയെന്ന‌് മായാവതി പറഞ്ഞു. നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രസ‌്താവനയ‌്ക്കെതിരെ കോടതി നടപടിയെടുക്കണം. സുപ്രീംകോടതി വിധിയില്‍ സംതൃപ‌്തിയില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കണമെന്നും മായാവതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button