മുംബൈ•സര്‍ക്കാരിന്റെ അമിതമായ കൈകടത്തല്‍ കാരണം ബാങ്കിങ് സംവിധാനം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സാധിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ. മുംബൈയില്‍ എ.ഡി. ഷ്രൊഫ് മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും റിസര്‍വ് ബാങ്കിന് ലഭിക്കണം. എങ്കില്‍ മാത്രമേ ബാങ്കുകള്‍ക്കുണ്ടാകുന്ന വായ്പാനഷ്ടം ഇല്ലാതാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും സാധിക്കുകയുള്ളൂ, സര്‍ക്കാര്‍ മറ്റൊരു പേയ്മെന്റ് നിയന്ത്രണ അതോറിറ്റിയെ സൃഷ്ടിക്കുന്നത് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ശുദ്ധീകരിക്കാനുമാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക, ബാങ്കുകളുടെ ലൈസന്‍സ് നിഷേധിക്കുന്നതിനോ, ബാങ്കുകള്‍ തമ്മിലുള്ള ലയനം നടപ്പാക്കാനോ ഒന്നും റിസര്‍വ് ബാങ്കിന് അധികാരമില്ല. റിസര്‍വ് ബാങ്കിന്റെ മൂലധന നീക്കിയിരിപ്പ് വര്‍ധിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ നോക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിന്റെ വലിയൊരു പങ്ക് ചോദിച്ചുവാങ്ങുകയാണ്. ബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയാണ് ഇത് ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
Post Your Comments