Latest NewsUAE

യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ദുബായ് : യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത നാലു ദിവസം മഴയും പൊടിയും നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇന്നു മുതല്‍ പലയിടങ്ങളിലായി മഴയ്ക്കു സാധ്യതയുണ്ട്. താപനിലയില്‍ കുറവുണ്ടാകും. ബുധനാഴ്ചവരെ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ കടല്‍ക്കാഴ്ച കാണാന്‍ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button