കോഴിക്കോട്: പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം. മലപ്പുറം സ്വദേശി നൗഷാദാണ് മര്‍ദ്ദനത്തിനിരയായത്. മംഗള എക്സപ്രസില്‍ തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു മര്‍ദ്ദനം. കുടുംബവും നൗഷാദിനൊപ്പമുണ്ടായിരുന്നു. ജനറല്‍ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തതിന് ടിടിഇയായ സൂരജ് സിംഗ് നൗഷാദിനോട് 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടു.
ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ നൗഷാദ് പിഴയടച്ചെങ്കിലും ടിടിഇ രസീത് നല്കാന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ ചൊല്ലിയുണ്ടാ വാക്കുതര്‍ക്കത്തിനിടയില്‍ ക്ഷുപിതനായ ടിടിഇ നൗഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് സൂരജ് സിംഗിനെ യാത്രക്കാര്‍ തടഞ്ഞു വയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. നൗഷാദിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments