തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ തിരുമറി നടന്നെന്ന് ആരോപണം ഉന്നയിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ തിരുമറി നടന്നെന്ന് ആരോപിച്ച് സുരേന്ദ്രന്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചിന് പരാതി നല്‍കിയിരുന്നു. മുസ്ലീം ലീഗ് എംഎല്‍എ ആയ പി.ബി
അബ്ദുള്‍ റസാഖിനെതിരെയായിരുന്നു കേസ്. എന്നാല്‍ അദ്ദേഹം മരണപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. മരിച്ചവരുടേയും വിദേശത്തുള്ളവരുടേയും പേരില്‍ അബ്ദുള്‍ റസാഖിന് കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരാതി. അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വരുന്ന ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
Post Your Comments