ജയ്പൂര്‍: ബിജെപി ഭരണത്തില്‍ അസംതൃപ്തരായവരെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ അധികാരത്തിലെത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ സച്ചിന് പൈലറ്റ്. മുഖ്യമന്ത്രിയായ വസുന്ധര സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും അഴിമതി ഭരണത്തിന് ഇതോടെ അന്ത്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ജനങ്ങളുടെ ആശീര്വാദമുണ്ടാകുമെന്ന് ഉറപ്പാണ്. ബൂത്ത് കമ്മിറ്റികളാണ് പാര്‍ട്ടിയുടെ ശക്തിയെന്നും സച്ചിന് വ്യക്തമാക്കി. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മല്‍സരം. മൂന്നാം മുന്നണിയും ബിഎസ്പിയും ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കില്ലെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
Post Your Comments