ശബരിമല യുവതിപ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായി വിമര്‍ശിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി തീകൊണ്ടു കളിക്കുകയാണെന്നു പറയുന്നതിലൂടെ അമിത് ഷാ ജനങ്ങളെ പ്രകോപിതരാക്കാനാണോ ഉദ്ദേശിക്കുന്നതെന്നും,പ്രിയങ്ക ചോദിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാറിനെതിരെ ഭീഷണി ഉയര്‍ത്തുന്ന അമിത്ഷായ്ക്ക് പറ്റിയ സ്ഥലം ജയിലാണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.
https://www.facebook.com/gandhipriyanka/posts/10155987934768129?__xts__%5B0%5D=68.ARC1xy6Bi1DdI3QOx-oq4muLRNtauYx9iTwtMShJ_Xvm6zrisFIqdLKLHSPQl9uz8G9v5KU6f09gsQy8dZqQ3t77ZIHGsvebPg2JI-W8wkZwxq4NC30a85SnOELMJ2Sf_Yn-T_wN4bURYF95ABEJnMLiCNRhioMLMyXVKqe0hlbZPJ7R-2xKogjlZG2zofa3Mm9OGk4VqxTqck-NS8iMbbtLdR9kuw&__tn__=-R
Post Your Comments