Latest NewsBikes & Scooters

സുരക്ഷയ്ക്ക് പ്രാധാന്യം : എബിഎസ് ഉൾപ്പെടുത്തിയ മറ്റൊരു മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്

മറ്റു മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല

2019 ഏപ്രിൽ ഒന്നിന് രാജ്യത്തു സുരക്ഷാ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നതിനു മുന്നോടിയായി സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന എബിഎസ് ഉൾപ്പെടുത്തിയ മറ്റൊരു മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500,ക്ലാസിക് സിഗ്നല്‍സ് 350, ഹിമാലയൻ എന്നീ മോഡലുകൾക്ക് ശേഷം ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കാണ് ഇരട്ട ചാനല്‍ എബിഎസ് കമ്പനി നൽകിയത്. എന്നാൽ മറ്റു മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല.

CLASSIC 350 GUN METAL GREY

346 സിസി ഒറ്റ സിലിണ്ടര്‍ ഇരട്ട സ്പാര്‍ക്ക് യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷിടിച്ച് വാഹനത്തെ കരുത്തനാക്കുന്നു. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നിൽ . ടെലിസ്‌കോപിക് ഫോര്‍ക്കും, പിന്നിൽ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെൻഷൻ ചുമതല വഹിക്കുന്നു.ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എബിഎസ് പതിപ്പിനു 1.80 ലക്ഷം രൂപ ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

CLASSIC 350 METAL GREY TWO

CLASSIC 350 GUN METAL GREY THREE

shortlink

Related Articles

Post Your Comments

Related Articles


Back to top button