KeralaLatest NewsIndia

കസ്റ്റഡിയില്‍ ഫോണ്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്; പിന്നെങ്ങനെ ട്വീറ്റെന്ന് സോഷ്യല്‍ മീഡിയ

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് പൊലീസിനെതിരെ രംഗത്തെത്തി. തന്നെ പൊലീസ് അകാരണമായി ഉപദ്രവിക്കുകയാണ്. ഫോണ്‍ ചെയ്യാനോ മറ്റുളളവരുമായി ആശയവിനിമയം നടത്താനോ സമ്മതിക്കുന്നില്ലെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ട്വീറ്റ് ചെയ്തു. തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അനുവദിച്ചില്ല, കിംസ് ആശുപത്രിയില്‍ പ്രവേശിക്കാമെന്ന് വാക്ക് നല്‍കിയതിന് ശേഷം കാലുമാറി, പകരം തന്നെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കൊണ്ടു പോയതെന്നും രാഹുല്‍ ആരോപിക്കുന്നു.

എന്നാല്‍ രാഹുലിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവും വിമര്‍ശനവും ഉയര്‍ന്നു. ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് രാഹുല്‍ ട്വീറ്റ് ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ രക്തം ചിന്തിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. കൊച്ചി പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button