ലണ്ടന്‍: പാക്കിസ്ഥാന്‍ മനുഷ്യരാശിക്കു തന്നെ ഭീഷണിയാണെന്ന് പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക് ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ)’ റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ ഭീകതരവാദത്തിന്റെ യഥാര്‍ത്ഥമുഖം തുറന്നു കാട്ടുന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യം പാക്കിസ്ഥാനാണെന്നും ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയയെ കടത്തി വെട്ടിയിരിക്കുകയാണ് പാകിസ്ഥാനെന്നും പഠനം വ്യക്തമാക്കുന്നു.
സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം. കൂടാതെ അഫ്ഗാനിലെ താലിബാന്‍, ലഷ്‌കറെ തയിബ എന്നിവയും
രാജ്യാന്തര സുരക്ഷയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി. അതേസമയം പാകിസ്ഥാന്റെ സഹായത്തോടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.
വിവിധ രാജ്യങ്ങളിടെ 200 സംഘങ്ങളെ നിരീക്ഷിച്ചു തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിന് 80 പേജുകളുണ്ട്. ലോകത്തെ ഭീകരരുടെ കണക്കുകള്‍ നോക്കിയാല്‍ അവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതു പാകിസ്ഥാനിലാണെന്നും പഠനം പറയുന്നു. ഭാവി ദശകത്തില്‍ നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും എടുക്കേണ്ട നയതീരുമാനങ്ങളെ കുറിച്ചു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments