കോഴിക്കോട്: മിച്ചഭൂമി ആര് കൈവശംവെച്ചാലും തിരിച്ചുപിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ നിയമലംഘനത്തിനെതിരെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ് മിച്ചഭൂമി കൈവശം വെച്ചകേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത മാസം 27ന് ഹാജരാകണമെന്നാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊടിയത്തൂര്‍ വില്ലേജില്‍ ജേര്‍ജ്ജ് എം തോമസ് എംഎല്‍എയും സഹോദരങ്ങളും കൈവശം വച്ച 16. 4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാനാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്.
158 ബാര്‍ 2 സര്‍വേ നമ്പറില്‍ പെട്ട് 5.77 ഏക്കര്‍ മിച്ചഭൂമിയാണ് 1984 ല്‍ മൂന്നു കുടുംബങ്ങള്‍ക്ക് വിറ്റത്.
2000ലാണ് അധിക ഭൂമി ഏറ്റെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. തങ്ങള്‍ വാങ്ങിയ ഭൂമി കേസുകളില്‍ നിന്നൊഴിവാക്കമെന്നാവശ്യപ്പെട്ട് ഭൂ ഉടമകള്‍ ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചിരുന്നു.
മിച്ച ഭൂമി ആണെന്നറിയില്ലെന്ന വാദമെങ്കിലും ലാന്‍ഡ് ബോര്‍ഡ് തള്ളിയിരുന്നു. തുടര്‍ന്ന് പരാതിക്കാര്‍ഹൈക്കോടതിയെ സമീപിച്ചു. എംഎല്‍എ ഉള്‍പ്പെട്ട കേസ് ഇനിയും തീര്‍പ്പായിട്ടില്ല.
Post Your Comments