Latest NewsArticle

ശബരിമല: തളരില്ല നിങ്ങള്‍, തളരുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ഇത് ദൈവത്തിന്റെ കൈയൊപ്പുള്ള മുന്നേറ്റം- അപ്രതീക്ഷിതമായ ഹിന്ദു ഐക്യത്തെ കുറിച്ച് ജിതിന്‍ ജേക്കബ്

വിശ്വാസികളായ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സമ്മര്‍ദവും, പിരിമുറുക്കവും കാരണം കരഞ്ഞുപോയി

ശബരിമല നട അടച്ചു. മലയാളികള്‍ ഇത്രയും പിരിമുറുക്കം അനുഭവിച്ച ദിനങ്ങള്‍ ഇതിന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. വിശ്വാസികളായ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സമ്മര്‍ദവും, പിരിമുറുക്കവും കാരണം കരഞ്ഞുപോയി. നവോഥാന നായകനെന്ന പാണന്മാരുടെ പാട്ടു കേള്‍ക്കാന്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രോശവുമായി ഭരണാധികാരികള്‍ ഒരുവശത്ത്.അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും, സാംസ്‌ക്കാരിക നായകരും മറ്റൊരു വശത്ത്.

മദ്ധ്യകാലത്തു പിറന്ന നാട്ടില്‍ ജസിയ കൊടുത്തു ജീവിച്ച ഹിന്ദുക്കള്‍ ഈകാലത്തും ഭൂരിപക്ഷമായിട്ടും വീണ്ടും വേട്ടയാടപെടാന്‍ പോകുന്നു. ഹിന്ദുക്കളുടെ മേല്‍ കുതിര കയറാന്‍ എല്ലാവര്‍ക്കുമാവേശമാണല്ലോ. സുപ്രീം കോടതി വിധി എന്ത് വിലകൊടുത്തും നടത്തി ആധുനിക കേരളത്തിന്റെ നവോഥാന നായകന്‍ എന്ന പട്ടം സഖാക്കള്‍ നേതാവിന് ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞു. കോടതി വിധിയാണെങ്കിലും ക്രെഡിറ്റ് ഡബിള്‍ ചങ്കന് തന്നെ എന്നവര്‍ വാഴ്ത്തിപ്പാടി.

ഹിന്ദുമതത്തിനെതിരെ ആയതുകൊണ്ട് പതിവുപോലെ ഉണ്ടാകുന്ന ചെറിയ എതിര്‍പ്പുകളെ സംഘപരിവാര്‍ അതിക്രമം എന്നൊക്കെ പറഞ്ഞ് ഇല്ലാതാക്കാമെന്നും കരുതി. അടിച്ചമര്‍ത്തി അടിച്ചമര്‍ത്തി ഹിന്ദുക്കളെ ഈ നിലയിലെത്തിച്ചു. നൂറുകണക്കിന് വര്ഷങ്ങളായി തുടരുന്ന ആചാരങ്ങളില്‍ വരെ കൈകടത്താന്‍ തുടങ്ങി. വിശ്വാസങ്ങളെയും, ആചാരങ്ങളെയും അവഹേളിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. സ്വന്തം നിലനില്‍പ്പ് തന്നെ അപകടത്തിലാണ് എന്ന് മനസിലായി.

പക്ഷെ ആരുണ്ട് ചോദിക്കാന്‍? എതിര്‍ത്താല്‍ 51 വെട്ടുവെട്ടി കൊല്ലുന്ന തെരുവ് ഗുണ്ടയെ ആരെതിര്‍ക്കും? ജാതി സംഘടനകള്‍ ഉണ്ടെങ്കിലും അവക്കൊന്നും ഒരു ഐക്യമോ, പൊതുവായ ലക്ഷ്യങ്ങളോ ഇല്ല. ഭൂരിപക്ഷമാണെങ്കിലും ശക്തമായി പ്രതിരോധിച്ചുള്ള മുന്‍കാല പരിചയം ഇല്ല. എവിടെ എങ്ങനെ പ്രതിഷേധിക്കും എന്നറിയില്ല. സ്ത്രീകള്‍ എല്ലാവരും ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നു എന്ന് മലയാള മാധ്യമങ്ങള്‍ എഴുതി തകര്‍ക്കുന്നു. ഹിന്ദുമതത്തിലെ ഒരു അനാചാരം കൂടി ഇല്ലാതാകുന്നതിനെ ഓര്‍ത്ത് പുരോഗമന സഖാക്കള്‍ കോള്‍മയില്‍ കൊള്ളുന്നു.

റെഡി to വെയിറ്റ് എന്ന ചെറിയ facebook കൂട്ടായ്മയും മറ്റു ചെറുകിട സംഘടനകളും പന്തളത്തു പ്രതിഷേധം സംഘടിപിച്ചു. 3000 പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത് 50000 പേര്‍. അതില്‍ ഭൂരിഭാഗവും സ്ത്രീകള്‍. സംഘാടകര്‍ പോലും ഞെട്ടിപ്പോയി. സഖാക്കള്‍ വെറുതെയിരുന്നില്ല. അവരുടെ സ്ഥിരം നമ്പര്‍ ഇറക്കി. അപവാദപ്രചരണം. പ്രതിഷേധിച്ച സ്ത്രീകളെ ആക്ഷേപിച്ചു. ഈ സമരമൊക്ക രണ്ട് ദിവസം കൊണ്ട് തീരുമെന്ന് പറഞ്ഞു പരിഹസിച്ചു.

പ്രതിഷേധം കേരളമാകെ കത്തിപ്പടര്‍ന്നപ്പോള്‍ അയ്യപ്പ ഭക്തന്മാരെ സംഘപരിവാര്കാരാക്കി. അത് തത്വത്തില്‍ ഗുണം ചെയ്തത് സംഘപരിവാറിന് തന്നെയും. പതിയെ ഒരു ഹിന്ദു ഐക്യം രൂപപ്പെട്ടു വരുന്നത് കണ്ടപ്പോള്‍ അപകടം മണത്ത സഖാക്കള്‍ സവര്‍ണ്ണ നമ്പര്‍ ഇറക്കി, ദളിത് കാര്‍ഡിറക്കി, ജാതി സംഘടനാ നേതാക്കളുടെ പേരിലുള്ള ക്രിമിനല്‍ കേസ് കാണിച്ചു ഹിന്ദു ഐക്യം തകര്‍ക്കാന്‍ നോക്കി. അതോടെ ഇതെല്ലാം അവസാനിച്ചു എന്ന് ഞാന്‍ ഉള്‍പ്പെടെ പലരും കരുതി. പക്ഷെ അവര്‍ അതിനെ അതിജീവിച്ചു.

മാധ്യമങ്ങളെ ഉപയോഗിച്ച് പ്രകോപനങ്ങള്‍ സൃഷ്ട്ടിച്ചു. പ്രതിഷേധങ്ങള്‍ നാമജപമായപ്പോള്‍ അവിടെ കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. നിലക്കലില്‍ പൊലീസ് നടപടി ഉണ്ടായപ്പോള്‍ എല്ലാപ്രതീക്ഷയും തകര്‍ന്നു. സഖാക്കളും, മാധ്യമങ്ങളും ശബരിമല കീഴ്‌പ്പെടുത്താന്‍ കാത്തിരുന്ന ദിനങ്ങള്‍ വന്നെത്തി. പക്ഷെ എല്ലാകണക്കുകൂട്ടലുകളും തെറ്റിച്ചു അയ്യപ്പ ഭക്തര്‍ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ സന്നിധാനത്ത് ദിവസങ്ങളോളം കാവലിരുന്നു.

SABARIMALA

ഒരുപക്ഷെ ചരിത്രത്തിലാദ്യമായായിരിക്കും ഒരു രാജ്യത്തെ ഭൂരിപക്ഷ സമൂഹം തങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഊണും ഉറക്കവും ജോലിയും കുടുംബവുമെല്ലാം ഉപേക്ഷിച്ചു ദിവസങ്ങളോളം മരവിച്ച മനസുമായി ദുഷ്‌കരമായ കാലാവസ്ഥയില്‍ കഴിയേണ്ടിവന്നത്. അവരുടെ ആയുധം ബോംബുകളോ തോക്കുകളോ ആയിരുന്നില്ല. ശരണം വിളികളായിരുന്നു. എന്നിട്ടും മാധ്യമ സഖാക്കള്‍ നികൃഷ്ടമായ രീതിയില്‍ വ്യാജവാര്‍ത്തകള്‍ ചമച്ചു, അവരെ തീവ്രവാദികളാക്കി. പക്ഷെ ആ ശരണം വിളി കൊണ്ടുതന്നെ അവര്‍ യുദ്ധം ജയിച്ചു.

ദൈവത്തിന്റെ കയ്യൊപ്പ് ഈ മുന്നേറ്റത്തിന് ആദ്യം മുതലേ ഉണ്ടായിരുന്നു. അന്യരാജ്യങ്ങളില്‍ പോലും നാമജപഘോഷയാത്രകള്‍ നടന്നു. പക്ഷെ അതൊക്കെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. വിദേശത്തുനിന്നും ലീവ് എടുത്തുപോലും വിശ്വാസികള്‍ നാട്ടിലെത്തി. തീവ്രവാദികളെന്ന് കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ മുദ്രകുത്തിയ ആളുകളില്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസവും, വന്‍കിട ജോലിയും, സാമ്പത്തീക ഭദ്രതയും ഉള്ളവരാണ്. അവരൊക്കെ അവരുടെ വിശ്വാസസംരക്ഷണത്തിനായാണ് എല്ലാം ഉപേക്ഷിച്ചു എത്തിയത്.

ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ മാത്രം ഉണ്ടായിരുന്നവരും, ഇന്നലെവരെ ശ്രദ്ധിക്കപ്പെടാതെ പോയവരുമൊക്കെ ദൈവനിയോഗം പോലെ ഉയര്‍ന്നു വന്നു എന്നതാണ്. അവരൊക്കെ വ്യത്യസ്ത മേഖലകളില്‍ ജീവിക്കുന്നവരാണ്. നിയോഗം പോലെ അവരൊക്കെ ഇപ്പോള്‍ ഒന്നിച്ചു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി എന്ന അത്ഭുദം, അഭിഭാഷകനായ Sanku T Das, Renjith, Saleesh, Padmaചേച്ചി, Smitha Sreejith, Shilpa തുടങ്ങി പേരറിയാത്ത നൂറുകണക്കിന് വിശ്വാസികള്‍ നടത്തിയ വീരോചിത ചെറുത്ത് നില്‍പ്പ് കേരളത്തിലെ ഹിന്ദുമതത്തിന്റെ ഏറ്റവും അവിസ്മരണനീയമായ നാഴികക്കല്ലും ചരിത്രപരവുമായ ഒന്നാണ്.

ഇവര്‍ തുടക്കമിട്ട ചെറുത്തുനില്‍പ്പാണ് മറ്റിടങ്ങളിലേക്ക് പടര്‍ന്നത്. പ്രകാശത്തിന്റെ കിരണങ്ങള്‍ അശേഷം ഇല്ലാതിരുന്നിട്ടും ഇവര്‍ പൊരുതി. ഓരോ തിരിച്ചടികളിലും അവര്‍ പതറിയില്ല, പിന്നോട്ട് പോയില്ല.
ശങ്കു വക്കീലും, സലീഷും, രഞ്ജിത്തുമെല്ലാം നട തുറന്ന അന്നുമുതല്‍ സന്നിധാനത്ത് ആയിരുന്നു. നട അടച്ചശേഷമാണ് അവര്‍ മലയിറങ്ങിയത്. ഇവര്‍ക്കൊന്നും ജോലിയും കൂലിയും ഇല്ലാഞ്ഞിട്ടല്ല ഇതിന് ഇറങ്ങിത്തിരിച്ചത്. അവരുടെതുമാത്രമല്ല, ഒരു സമൂഹത്തിന്റെയാകെ വിശ്വാസം സംരക്ഷിക്കാന്‍ ഇറങ്ങിയതാണ്.

പദ്‌മെച്ചിയെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. അര്‍ണാബ് ഗോസ്വാമി ആണെങ്കിലും മാധ്യമ സഖാക്കളാണെങ്കിലും പദ്‌മെച്ചിക്കു മുന്നില്‍ മുട്ടുമടക്കും. എത്ര പ്രകോപിപ്പിച്ചാലും ശാന്തമായിരുന്ന് വിമര്‍ശകരുടെ വായടപ്പിക്കും. കഴിഞ്ഞ ദിവസം തെലുങ്ക് ചാനലില്‍ ഇരുന്നു കത്തിക്കയറുന്നത് കണ്ടു. ജീവിതത്തില്‍ വലിയ പാഠമാണ് ഈ വിജയം. ഏത് തെരുവ് ഗുണ്ടയെയും ബോംബും വടിവാളും ഒന്നും കൂടാതെ അഹിംസാമാര്‍ഗത്തില്‍ തന്നെ കീഴടക്കാം എന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞു.

ഏറ്റവും വൈകാരികമായ ഈ വിഷയത്തില്‍ ചെറിയ തോതില്‍ അക്രമം ഉണ്ടായി എന്നത് സര്‍ക്കാരും, മാധ്യമ സഖാക്കളും ഉണ്ടാക്കിയ പ്രകോപനത്തിനുള്ള മറുപടി പോലുമായില്ല. അതുകൊണ്ട് അതിനെ അവഗണിക്കാം. ദൂരങ്ങള്‍ ഇനിയുമേറെ താണ്ടാനുണ്ട്. പ്രതീക്ഷകളേറെയും നിങ്ങളിലാണ്. ശത്രുപക്ഷം ലോകം കണ്ട ഏറ്റവും വലിയ നരഭോജികളാണ്. പക്ഷെ, ഈ തെരുവ് തെമ്മാടികളെ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് തള്ളിയിടാനുള്ള ദൗത്യം കാലം നിങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button