Latest NewsFood & Cookery

ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക, മുന്തിരി വൈനുകള്‍

നെല്ലിക്ക വൈന്‍ ചേരുവകള്‍
നെല്ലിക്ക- രണ്ടു കിലോഗ്രാം
പഞ്ചസാര- ഒന്നര കിലോഗ്രാം
വെള്ളം- അഞ്ചു ലിറ്റര്‍
യീസ്റ്റ് ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍ നിന്ന് നാലു കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് നന്നായി മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് അഞ്ചു മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. ഇരുപത്തിയൊന്നാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം.

മുന്തിരി വൈന്‍

വൈന്‍ മുന്തിരി 1 കിലോ
പഞ്ചസാര 1 1/2 കിലോ
ഗോതമ്പ് 100 ഗ്രാം
(ചതയ്ക്കുക)
യീസ്റ്റ് – 25 ഗ്രാം
തിളപ്പിച്ചാറിയ വെള്ളം
രണ്ട് ലിറ്റര്‍

ഉണ്ടാക്കുന്ന വിധം

മുന്തിരങ്ങ കഴുകി നന്നായി ഉടയ്ക്കുക. ഉടച്ച മുന്തിരിങ്ങ ചെറുതായി ചൂടാക്കുക. ചൂടാക്കിയ മുന്തിരി തണുത്ത ശേഷം ചതച്ച ഗോതമ്പ്, പഞ്ചസാര, യീസ്റ്റ് എന്നിവയും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കുക (ഭരണി, പ്ലാസ്റ്റിക് പാത്രം ഇവയിലേതിലെങ്കിലും വേണം കലക്കാന്‍). ചെറിയ ഒരു കഷ്ണം കറുകപ്പട്ട കൂടി ചേര്‍ക്കുക. തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം അനക്കാതെ വെയ്ക്കണം. പിറ്റേദിവസം മുതല്‍ 20 ദിവസം മൂടി മാറ്റി ചിരട്ടത്തവി കൊണ്ട് നന്നായി ഇളക്കണം. 21ാം ദിവസം അരിച്ച് തെളിയാന്‍ വെയ്ക്കണം. തെളിഞ്ഞ വൈന്‍ ഉപയോഗിച്ചു തുടങ്ങാം

shortlink

Related Articles

Post Your Comments

Related Articles


Back to top button