മുംബൈ: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിംഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനാമാ ചിത്രീകരണം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് പ്രശസ്ത ഹിന്ദി നടന്‍ അനുപം ഖേര്‍. ‘ഞാന്‍ ഏറ്റവും വിലപിടിപ്പുള്ളതായി കരുതുന്ന ചിത്രമായ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു’. നിങ്ങളുടെ യാത്രയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട് മന്‍മോഹന്‍ ജി. എനിക്കിത് ശരിക്കുമൊരു അനുഭവ പാഠമാണ്. എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പു തരുന്നു ചരിത്രം ഇനി ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തുകയില്ല അനുപം ഖേര്‍ കുറിച്ചു.
‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ച സന്തോഷം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ക്ലാപ്പ് ബോര്‍ഡും കൈയ്യില്‍ പിടിച്ച് മന്‍ോഹന്‍ സിംഗിന്റെ വേഷം ധരിച്ച് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ച വിവരം അറിയിക്കുന്ന ഒരു വീഡിയോയും അദ്ദേഹം ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ അണിയ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. അനുപം ഖേറാണ് ഇതില്‍ പ്രധാന വേഷത്തിലെത്തുന്നത്.
It is a WRAP for one of my most cherished films #TheAccidentalPrimeMinister. Thank you d cast and d crew for the most enriching times. Thank you #DrManmohanSinghJi for your journey. It has been a great learning experience. One thing is sure “History will not Misjudge you.” ? pic.twitter.com/xnJM9XC78j
— Anupam Kher (@AnupamPKher) October 26, 2018
Post Your Comments