Latest NewsKerala

ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്ന് ചന്ദ്ര​ഗിരി പുഴയിലൊഴുക്കി; ഭാര്യയും കാമുകനും പിടിയിൽ

ഭർത്താവിനെ സക്കീന കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മരണം ഉറപ്പ് വരുത്താൻ ജനാലയിൽ കെട്ടിത്തൂക്കുകയും, ശേഷം ചന്ദ്ര​ഗിരി പുഴയിൽ ഒഴുക്കി വിടുകയുമായിരുന്നു

കാസർകോട്: ഭർത്താവിനെ കഴുത്ത് ‍ഞെരിച്ച് കൊന്ന ഭാര്യയും കാമുകനും പിടിയിൽ. മാനസികാസ്വാസ്ഥ്യമുള്ള മൊ​ഗ്രാൽ പുത്തൂർ തൗഫീഖ് മന‍സിലിൽ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന ക്രൂരമായി കൊലപ്പെടുത്തിയത്.

സക്കീനയുടെ കാമുകൻ ബോവിക്കാനം മുളിയാര് സ്വദേശി ഉമ്മർ (41) പോലീസ് പിടിയിലായി. ഉമ്മർ പെൺവാണിഭ കേസിലും പ്രതിയാണ്.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധു 2012 ഒാ​ഗസ്റ്റിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതി ക്രൂരമായകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഉമ്മറുമായുള്ള വഴിവിട്ട ബന്ധവും മുഹമ്മദിന്റെ സ്വത്ത് കൈക്കലാക്കുകയുമായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഉറങ്ങി കിടന്ന ഭർത്താവിനെ സക്കീന കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മരണം ഉറപ്പ് വരുത്താൻ ജനാലയിൽ കെട്ടിത്തൂക്കുകയും ചെയ്തു. ഒരു ദിവസം മൃതദേഹം വീട്ടിൽസൂക്ഷിച്ചതിന് ശേഷം പിറ്റേദിവസം ചന്ദ്ര​ഗിരി പുഴയിൽ ഒഴുക്കി വിടുകയായിരുന്നു.

വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button