KeralaLatest News

അബ്രാഹ്മണ ശാന്തിമാരെ നിയോഗിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്: 54 പേര്‍ പട്ടികയില്‍

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. 54 പോരാണ് പട്ടികയില്‍ ഉള്ളത്. അതേസമയം ഇതില്‍ 7 പേര്‍ പട്ടികജാതിക്കാരാണ്. പി എസ് സി മാതൃകയില്‍ ഒഎംആര്‍ പരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും നിയമനം. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കി കഴിഞ്ഞു. മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. 70 ശാന്തിമാരെയായിരിക്കും നിയമിക്കുക. ഈ പട്ടികയില്‍ ഇടം നേടിയ അബ്രാമണരായ 54 പേരില്‍ 31ന്നും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.

അതേസമയം മുന്നോക്ക വിഭാഗത്തില്‍ നിന്ന് 16 പേര്‍ മാത്രമേ മെറിറ്റ് പട്ടികയില്‍ ഇടെ നേടിയുള്ളൂ. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്. ഈഴവ വിഭാഗത്തിന്‍ നിന്ന് 34 പേരില്‍ 27 പേരും, ഒബിസി വിഭാഗത്തില്‍ 7ല്‍ രണ്ട് പേരും മെറിറ്റില്‍ ഇടം നേടി. ധീവര സമുദായത്തിലെ 4 പേരില്‍ 2 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്. ഹിന്ദു നാടാര്‍, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ശാന്തി നിയമനത്തിന് അര്‍ഹരായി. തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button