തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയവിള സ്വദേശി മോഹനെയാണ് കസ്റ്റഡിയില്‍ എടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇയാൾ കഴിഞ്ഞ ദിവസമാണ് ഇയാള്‍ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചത്. സ്വാമിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീ വെച്ചത് എന്ന നിഗമനം ഇപ്പോള്‍ പോലീസിനില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അന്വേണ സംഘം പറയുന്നത്.
Post Your Comments