KeralaLatest News

കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെ അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുക്കാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവലിന്‍ കേസിന്റ പേരിലാണ് പിണറായി വിജയന്‍ ബിജെപിക്ക് വിധേയത്വം കാണിക്കുന്നതെന്നും കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇഴയുകയായിരുന്നു. ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജനങ്ങളോടു മാപ്പു പറയേണ്ടി വരുമെന്നും, വിമാനത്താവളം പൂര്‍ത്തിയായതില്‍ ഇടതു സര്‍ക്കാരിന് അഭിമാനിക്കാനൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കണ്ണൂരിലെത്തിയ അമിത് ഷാ ഇടതുസര്‍ക്കാരിനെ കുറ്റം പറയുകമാത്രമാണ് ചെയ്തതെന്നും, ഇടതു സര്‍ക്കാര്‍ കേരളത്തിലൊരു പരാജയമാണെങ്കിലും പാര്‍ട്ടി പിരിച്ചുവിടണമെന്ന ഭീഷണിയൊന്നും വിലപോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button