ത്രിപുര, അസം മുതലായ സംസ്ഥാനങ്ങളില്‍ ബംഗാളികളുടെ വലിയൊരു സാന്നിധ്യം കാരണം ദീപാവലി ദിനത്തില്‍ കാളി പൂജ വര്‍ഷങ്ങളായി ഒരു പ്രധാന ആഘോഷമായി മാറിയിട്ടുണ്ട്. മുമ്പ്, താന്ത്രിക ആചാരങ്ങളും മൃഗബലിയും കാളി പൂജയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം ചില പ്രദേശങ്ങളില്‍ ഇവ തുടരുന്നു.
അതേസമയം ത്രിപുരയിലെ ഉദയ്പൂരിന്‍ ഇന്നും കാളി പൂജ നടക്കുന്നുണ്ട്. തൃൂസുന്ദരി ക്ഷേത്രത്തിലാണ് പൂജയുള്ളത്. അന്നേ ദിവസം ആയിരകണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തുന്നു. 500 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം 52 ശക്തി പീടുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ധന്യ മാണിക്യ രാജാവാണ് ആ ക്ഷേത്ര സമുച്ചയം പണി കഴിപ്പിച്ചത്
ആസാമിലെ ഗുവാഹത്തിയിലെ പ്രസിദ്ധമായ കാമഖ്യ ക്ഷേത്രത്തില്‍ ഈ ദിവസം ലക്ഷി ദേവിയെയാണ് ആരാധിക്കുന്നത്. നഗരം മുഴുവന്‍ ആളുകള്‍ വിവിധ നിറങ്ങളിലഉള്ള വെളിച്ചങ്ങളാല്‍ വര്‍ണശോഭയൊരുക്കുന്നു. ആദ്യകാലങ്ങളില്‍ വീടുകള്‍ അലംങ്കരിക്കാന്‍ ചിരാതുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഇലകട്രിക് വിളക്കുകളോടാണ് പ്രിയം.
Post Your Comments