Latest NewsNewsSports

പൂനെ ഏകദിനം; ഇന്ത്യക്ക് വിജയലക്ഷ്യം 284 റൺസ്

ഇന്ത്യക്കെതിരായി പൂനെയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് നേടി

ഇന്ത്യക്കെതിരായി പൂനെയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് നേടി. 95 റൺസ് നേടിയ ഹോപ്പ് ആണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. അവസാന നിമിഷങ്ങളിൽ ആഷ്‌ലി നേഴ്സ് നടത്തിയ വെടിക്കെട്ടും വിൻഡീസിനെ മോശമല്ലാത്ത സ്കോർ നേടാൻ സഹായിച്ചു. നഴ്‌സ്‌ 22 പന്തിൽ 40 റൺസ് നേടി. എട്ടാമനായി ആണ് ഹോപ്പ് പുറത്തായത്. ഷിംറോൺ ഹെട്മെയെർ 37, ജേസൺ ഹോൾഡർ 32 എന്നിവരും വിൻഡീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്ക് വേണ്ടി ബുംറ മാത്രമാണ് മികച്ച രീതിയിൽ പന്തെറിഞ്ഞത്. ബുംറ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി. കുൽദീപ് 2 വിക്കറ്റും , ഭുവനേശ്വർ , ഖലീൽ അഹമ്മദ് , ചഹാൽ ന്നിവർ ഓരോ വിക്കറ്റ് നേടി എങ്കിലും റൺസ് നൽകുന്നതിൽ യാതൊരു പിശുക്കും കാണിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button