Latest NewsKeralaIndia

കുഞ്ഞനന്തന് വീണ്ടും പരോൾ : ഇത്തവണ ഒരു മാസത്തിലേറെ

സെപ്റ്റംബർ 21 നാണ് കുഞ്ഞനന്തന് ആഭ്യന്തര വകുപ്പ് പരോൾ അനുവദിച്ചത്.

തിരുവനന്തപുരം : ടി പി കൊലക്കേസ് പ്രതി കുഞ്ഞനന്തന് ചട്ടം ലംഘിച്ച് വീണ്ടും പരോൾ അനുവദിച്ച് പിണറായി സർക്കാർ.ആദ്യം പത്ത് ദിവസം മാത്രം പരോൾ കിട്ടിയ കുഞ്ഞനന്തന് വീണ്ടും 15 ദിവസം നീട്ടി നൽകിയിരുന്നു.ഇപ്പോൾ വീണ്ടും 15 ദിവസം കുടി പരോൾ നീട്ടി അനുവദിച്ചിരിക്കുകയാണ് സർക്കാർ. ആകെ 40 ദിവസത്തെ പരോൾ. സെപ്റ്റംബർ 21 നാണ് കുഞ്ഞനന്തന് ആഭ്യന്തര വകുപ്പ് പരോൾ അനുവദിച്ചത്.

2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ കുഞ്ഞനന്തന്റെ പരോൾ ദിവസങ്ങൾ മാത്രം ഇതോടെ 384 ആയി.വീട്ടിലെത്തിയ കുഞ്ഞനന്തൻ പരോൾ നീട്ടിനൽകണമെന്നാവശ്യപ്പെട്ടതോടെ വീണ്ടും 15 ദിവസം കൂടി നൽകി.അതും മതിയാകാതെയാണ് വീണ്ടും 15 ദിവസത്തേയ്ക്ക് കൂടി പരോൾ അനുവദിക്കണമെന്ന് കുഞ്ഞനന്തൻ ആവശ്യപ്പെട്ടതും,ആഭ്യന്തര വകുപ്പ് അനുവദിച്ചതും.

ഇക്കഴിഞ്ഞ 16 നാണ് കുഞ്ഞനന്തന് അടിയന്തിര പരോൾ അനുവദിച്ച് ഉത്തരവിറങ്ങിയത്..നിരവധി തടവുകാരുടെ പരോൾ അപേക്ഷകൾ മറികടന്നാണ് കുഞ്ഞനന്തന് ഇത്രയും ദിവസം പരോൾ നൽകിയത്. നേരത്തെയും കുഞ്ഞനന്തന്റെ പരോളിനെ ചൊല്ലി വിവാദമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button