വാഷിങ്ടണ്‍ യുഎസിലെ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പെന്‍സില്‍വാനിയയില്‍ പിറ്റ്‌സ്ബര്‍ഗ് നഗരത്തിലെ ജൂത സിനഗോഗിലെത്തിയ തോക്കുധാരിയാണ് നാലുപേരെ വെടിവച്ചുകൊലപ്പെടുത്തിയത്. അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായും ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെടിവയ്പ് നടക്കുമ്പോള്‍ സിനഗോഗില്‍ നിരവധി പേരുണ്ടായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു.
കൊലപാതകത്തിലേക്കു നയിച്ച കാരണമെന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. സ്‌ക്വിറല്‍ ഹില്‍ മേഖലയിലെ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്കകത്തുതന്നെ നില്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. പ്രദേശത്തെ മേയറോടും ഗവര്‍ണറോടും സംസാരിച്ചതായും ട്രംപ് ട്വിറ്ററില്‍ അറിയിച്ചു.
Post Your Comments