കതിരൂര്‍: നാടിനെ നടുക്കി മറ്റൊരു സെൽഫി ദുരന്ത വാർത്ത കൂടി. കാലിഫോര്‍ണിയിലെ പാര്‍ക്കില്‍ സെല്‍ഫിയെടുക്കവേ പിന്നോട്ട് മറിഞ്ഞ് കൊക്കയില്‍ വീണ് കതിരൂരിലെ ദമ്പതികള്‍ മരിച്ചു. കതിരൂര്‍ ഭാവുകത്തില്‍ വിഷ്ണു(29), ഭാര്യ മീനാക്ഷി(29) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം വി വിശ്വനാഥ്, ഡോ. സി സുഹാസിനി എന്നിവരുടെ മകനാണ് വിഷ്ണു. സഹോദരന് ജിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. ഇവരുടെ കീശയില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയില്‍ നിന്നാണ് മൃതദേഹം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇരുവരുടെയും മരണവിവരം ബന്ധുക്കളറിഞ്ഞത്.വിഷ്ണു കാലിഫോര്‍ണയിലെ സിഡ്കോ സോഫ്റ്റ്വേര്‍ കമ്പനിയിലെ എന്‍ജിനീയറാണ്. ഒരു വര്‍ഷം മുന്നെയാണ് ഇരുവരും നാട്ടില്‍ വന്ന് കാലിഫോര്‍ണിയിലേക്ക് തിരിച്ചു പോയത്.
Post Your Comments