സംസ്ഥാന സ്കൂൾ മീറ്റിലെ വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും. തിരുവനന്തപുരം സായിലെ താരമാണ് അഭിനവ്. ആൻസി നാട്ടിക ഫിഷറീസ് സ്കൂളിന്റെ താരവും. 12.26 സെക്കന്റിലാണ് ആൻസി സോജൻ ഫിനിഷ് ചെയ്തത് അഭിനവ് 10.97 സെക്കന്റിലും ഫിനിഷ് ചെയ്തു. പരിക്ക് വകവയ്ക്കാതെ ഓടിയാണ് ആൻസി നേട്ടം കരസ്ഥമാക്കിയത്.
ആൻസി കഴിഞ്ഞ വര്‍ഷം ജൂനിയർ വിഭാഗത്തിലും സ്വർണം നേടിയിരുന്നു. മേളയുടെ രണ്ടാം ദിനവും എറണാകുളം അവരുടെ കുതിപ്പ് തുടരുകയാണ്. പാലക്കാട്, കോഴിക്കോട് എന്നിവർ ആണ് തൊട്ടു പിന്നിൽ. 10 സ്വർണം ആണ് എറണാകുളത്തിന്റെ സമ്പാദ്യം. ഇന്നത്തെ ആദ്യ സ്വര്‍ണം ഇളയാവൂര്‍ സി.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്ഷാനാണ് നേടിയത്.
Post Your Comments