KeralaLatest News

ഇദ്ദേഹം പ്രധാനമന്ത്രിയാകാന്‍ കേരളവും തമിഴ്നാടും ആഗ്രഹിക്കുന്നു: ഇന്ത്യ ടുഡേ സര്‍വേ

ന്യൂഡല്‍ഹി•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി ഇന്ത്യ ടുഡേ സര്‍വേ. അടുത്തിടെ ആന്ധ്രാ പ്രദേശില്‍ നടത്തിയ സര്‍വേയിലും രാഹുല്‍ ഒന്നാമത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന് ഇന്ത്യ ടുഡേ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സര്‍വേ പറയുന്നു. തമിഴ്നാട്ടില്‍ ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിനാണ് ജനപ്രീതിയുള്ള നേതാവ്.

ശബരിമല വിവാദവും ചര്‍ച്ചയായ സര്‍വേയില്‍ മിതമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും ശബരിമലയിലെ യുവതി പ്രവേശന വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയോട് നിക്ഷ്പക്ഷ നിലപാടാണ്‌ സ്വീകരിച്ചത്.

സര്‍വേയില്‍ പങ്കെടുത്ത സംസ്ഥാനത്തെ 42 ശതമാനം പേര്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചതായി സര്‍വേ പറയുന്നു. 27 ശതമാനം പേര്‍ അസംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 26 ശതമാനം പേര്‍ ശരശാരി പ്രകടനമാണെന്നും വിലയിരുത്തി.

27 ശതമാനം പേര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ 20 ശതമാനമാണ്.

ശബരിമല വിഷയം

സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ 33 ശതമാനം പേര്‍ വിധിയില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. 21 ശതമാനം പേര്‍ വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ടെലിഫോണ്‍ വഴി നടന്ന സര്‍വേയില്‍ കേരളത്തിലെ 20 പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ നിന്നായി 7920 പേരാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button