Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

മദ്രസയിലെത്തിയ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൊലനടത്താൻ ആളുകൾ പ്രകോപിപ്പിച്ചു കൊണ്ടിരുന്നതായി ദൃക്‌സാക്ഷികൾ

സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി തളർന്ന് വീഴുകയും മരണപ്പെടുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു

ന്യൂഡൽഹി: മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ ദൃക്‌സാക്ഷികളുടെ മൊഴി പുറത്ത്. മാളവ്യ നഗറിലെ ജാമിയ ഫരീദിയ ജുമാ മസ്ജിദിൽ ഖുർആൻ മനപ്പാഠം പഠിക്കുന്നതിനിടെയാണ് മുഹമ്മദ് അസീം എന്ന ഏഴുവയസുകാരനെ ഒരു കൂട്ടം പേര്‍ അടിച്ച് കൊന്നത്. ബാൽമിക്കി ക്യാമ്പിലുള്ള പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികളടങ്ങിയ ഏഴംഗ സംഘമാണ് അസീമിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തതെന്നാണ്‌ സൂചന.

അസീമിനെ തുടർച്ചയായി കല്ലുപയോഗിച്ച് ആക്രമിക്കുകയും പിന്നീട് തൊട്ടടുത്ത ബൈക്കിന് മുകളിലേക്ക് എറിയുകയുമായിരുന്നുവെന്നും സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി തളർന്ന് വീഴുകയും മരണപ്പെടുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അഞ്ച് വിദ്യാർത്ഥികൾക്ക് കൂട്ടത്തിൽ പരിക്ക് സംഭവിക്കുകയും ചെയ്തു. അസീമിനെ ആക്രമിച്ചവർ മദ്രസയിൽ അതിക്രമിച്ച് കടന്ന് സ്ഥിരമായി മദ്യവും മയക്ക് മരുന്നുമുപയോഗിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. അസീമിനെ ആക്രമിച്ചവർ മദ്രസയിൽ അതിക്രമിച്ച് കടന്ന് സ്ഥിരമായി മദ്യവും മയക്ക് മരുന്നുമുപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button